Edu Compass
Transforming Kerala's Future Education
വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും കാലഘട്ടത്തിനനുസരിച്ച് വൻ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. എന്നാൽ മതിയായ അറിവുകളുടെ അഭാവത്തിൽ ജീവിതത്തിൻ്റെ പകുതിയിലേറെ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും നല്ലൊരു ജോലി ഇന്നും ഉദ്യോഗാർത്ഥികൾക്ക് അന്യമാണ്. തൊഴിലിനായി സെക്രട്ടറിയേറ്റ് പടിക്കൽ മാസങ്ങളായി നടത്തുന്ന സമരങ്ങൾ ഇതിൻ്റെ നേർക്കാഴ്ചയാണ്. ഒരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ച്, ഉയർന്ന ശമ്പളത്തിൽ , ഏറ്റവും എളുപ്പം ജോലി ലഭിക്കുന്ന കോഴ്സുകളെ കണ്ടെത്താനും ആ കോഴ്സുകൾക്ക് ട്രെയിനിംഗ് നൽകുന്ന സ്ഥാപനങ്ങളെകുറിച്ച് അറിയുവാനും വേണ്ടി ഷാഡോ ബ്രോഡ്കാസ്റ്റിംഗിൻ്റെ നേതൃത്ത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൻ്റർ - എഡ്യൂ കോമ്പസ് എന്ന ഹയർ എഡ്യൂക്കേഷൻ പ്രോഗ്രം ആരംഭിയ്ക്കുകയാണ്.
കേരളത്തിലെ ഒരോ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഗുണകരമാകുന്ന ഈ പദ്ധതി ഹയർ എഡ്യൂക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നടത്തുവാൻ ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾ നോർമൽ ഡിഗ്രി കോഴ്സുകളെ പോലെ തന്നെ മറ്റു കോഴ്സുകളെ തെരഞ്ഞെടുക്കുമ്പോൾ Edu Compass വുമായി സഹകരിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതിൻ്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
Edu Compass പ്രവർത്തന രീതി : വിദ്യാഭ്യാസ മേഖലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള പ്രഗൽഭരുടെ നേതൃത്വത്തിൽ പതിനൊന്നിന കർമ്മ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്.
1. ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക് മാഗസിൻ : ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള കോഴ്സുകൾ, അതിൻ്റെ സിലബസ്, ഫീസ്, അഡ്മിഷൻ രീതി,ആ കോഴ്സുകൾക്ക് ട്രെയിനിംഗ് നൽകുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ - പോയിംഗ് ഗസ്റ്റ് അക്കോമഡേഷൻ എന്നിവയുടെ വിവരങ്ങൾ തുടങ്ങി ഒരോ വിദ്യാർത്ഥിയും രക്ഷിതാവും അറിയാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ മാഗസിൻ സെപ്റ്റംബറോട് കൂടി ഫ്ലിപ്പ് ബുക്കായി പ്രസിദ്ധീകരിക്കുന്നു.കേരളത്തിലെ രണ്ടായിരത്തോളം വരുന്ന ഹയർസെക്കൻ്ററി സ്കൂളുകൾ, ആയിരത്തി നാനൂറോളം വരുന്ന കോളേജുകൾ, ലൈബ്രററി എന്നീ സ്ഥാപനങ്ങളിലൂടെ ഇരുപത് ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾക്ക് ഭാവിയിലേക്കുള്ള റഫറൻസായി ഇത് മാറും.
2. പ്രിൻ്റഡ് മാഗസിൻ : സ്കൂളുകൾ, കോളേജുകൾ, ലൈബ്രററി തുടങ്ങി അയ്യായിരത്തോളം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് റഫൻസ് ഗ്രന്ഥമായി വിതരണം ചെയ്യുന്നു.
3. സോഫ്റ്റ്‌വെയർ : വിരൾ തുമ്പിൽ ഏതൊരു വ്യക്തിക്കും വിവരങ്ങൾ അറിയുന്നതിനായി Website, Android, IOS app എന്നീ സോഫ്റ്റ് വെയർ ഷാഡോ ബ്രോഡ്കാസ്റ്റിംഗ് നിർമ്മിക്കുകയും എല്ലാ ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങൾക്കും അഡ്മിൻ പാനൽ വഴി അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുകയും ചെയ്യും.
4. YouTube Channel : വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്ത്വത്തിൽ ഹയർ എഡ്യൂക്കേഷന് വേണ്ടി YouTube Channel. ഈ ചാനൽ വഴി ഒരോ സ്ഥാപനങ്ങൾക്കും അവരുടെ കോഴ്സ് വിവരങ്ങൾ പങ്കുവെയ്ക്കാവുന്നതാണ്.
5. Telegram and WhatsApp group: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മെസേജുകൾ , വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ, അതിനുള്ള ഉത്തരങ്ങൾ എന്നിവ പങ്കുവെയ്ക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഗ്രൂപ്പുകൾ
6. ജില്ലാതല കരിയർ ഗൈഡൻസ് സെല്ലുകൾ: ഷാഡോ ബ്രോഡ്കാസ്റ്റിംഗിൻ്റെ മേൽനോട്ടത്തിൽ എല്ലാ ജില്ലയിലും കരിയർ ഗൈഡൻസ് സെൻ്ററുകൾ ആരംഭിക്കുന്നു.
7. അസംബ്ലിതല കരിയർ മാസ്റ്ററുകൾ: Edu Compass ൻ്റെ പ്രവർത്തനങ്ങളെ അസംബ്ലിതലത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ കരിയർ മാസ്റ്റേഴ്സിനെ നിയമിക്കുന്നു
8. സ്ക്കൂൾ - കോളേജ് തല കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ: ഈ പ്രോഗ്രാമിൽ പങ്കാളിയാകുന്ന സ്ഥാപനങ്ങളുടെയും കരിയർ മാസ്റ്റേഴ്സിൻ്റെയും സഹകരണത്തോടെ കേരളത്തിലെ സ്ക്കൂൾ - കോളേജുകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി വിവിധ കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ
9. സ്കോളർഷിപ്പ് പ്രോഗ്രാമുകൾ : വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി സ്കോളർഷിപ്പ് പ്രോഗ്രാമുകൾ
10. പബ്ലിക്ക് പ്രോഗ്രാമുകൾ : വിവിധ കോഴ്സുകളെ കുറിച്ച് പൊതുജനത്തിന് അവബോധം സൃഷ്ടിക്കാനായി പബ്ലിക്ക് പ്രോഗ്രാമുകൾ
11. അസംബ്ലിതല അഡ്മിഷൻ ഡസ്ക്ക് : കേരളത്തിലെ എല്ലാ അസംബ്ലിയിലും അഡ്മിഷൻ ഹെൽപ്പിനായി ജനുവരി മുതൽ അഡ്മിഷൻ ഡസ്ക്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതി സൃഷ്ടിക്കാനായി
ഞങ്ങളോടൊപ്പം നിങ്ങളും കൈകോർക്കൂ
We can Transforming Kerala's Future Education.

Comments
Post a Comment